തൃശൂര്‍: ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് മേഖലയെ കൂടുതല്‍ ലളിതവും സ്മാര്‍ട്ടുമാക്കാന്‍ ലക്ഷ്യമിട്ടുള്ള നവീന സംരംഭമായ എനിതിംഗ് ഔട്ട് ഓഫ് ഹോം ഓള് ഇന്‍ വണ്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൊച്ചിയില്‍ പുറത്തിറക്കി.
ആഡ്ടേക്കൺ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ആപ്പിന്റെ ഉദ്ഘാടനം പ്രഥമ ക്യാന്‍ ഇന്നസെന്റ് അവാര്‍ഡ് ചടങ്ങില്‍ നടിയും അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോനും നടന് ദിലീപും ചേര്‍ന്ന് നിര്‍വഹിച്ചു.
പരസ്യദാതാക്കള്‍ക്കും ഏജന്‍സികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ഔട്ട്ഡോര്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കമ്പനി ഡയറക്ടര്‍മാരായ എ.കെ. സജിത്ത്, നജുമുദ്ദീന്‍ ഇല്യാസ്, ആദില്‍ നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ പ്രഥമ ക്യാന്‍ ഇന്നസെന്റ് അവാര്‍ഡ് നടന് അജു വര്‍ഗീസ് ഏറ്റുവാങ്ങി. അതോടൊപ്പം മലയാള ചലച്ചിത്ര മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന താരങ്ങളായ ശ്രീലത നമ്പൂതിരി, ടി.ജി. രവി, വിജയരാഘവന്, മണിയന്‍പിള്ള രാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.